ആലപ്പുഴ; സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്സിനെ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ‍് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്.

കരുവാറ്റ സ്വദേശിനിയായ നഴ്സിനു ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായത്. തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

അതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ പുറത്തിറക്കി നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.