കൊല്ല : പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് കൊറോണ. 322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഗാന്ധിഭവൻ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി.

രോഗം സ്ഥിരീകരിച്ചവരിൽ ചിലരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്.

നേരത്തെ ജില്ലയിൽ 191 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാന്ധിഭവനിലെ അന്തേവാസികളുടെ പരിശോധന ഫലം പുറത്തുവരുന്നത്. സംസ്ഥാനത്ത് ഇന്ന് 2710 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.