കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വ​ഴി​യോ​ര​ത്തെ ബി​രി​യാ​ണി വി​ല്‍​പ​ന​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സ​ജ്നാ ഷാ​ജി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. സ​ജ്ന​യെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​മി​ത​മാ​യി ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച നി​ല​യി​ല്‍ ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ 2.45ഓ​ടെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സ​ജ്ന ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഉ​റ​ക്ക​ഗു​ളി​ക അ​മി​ത​മാ​യി ക​ഴി​ച്ച​തി​നാ​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇതേക്കുറിച്ച്‌ കഴിഞ്ഞദിവസം സജ്ന ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. പിന്നീട് നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.