പാലക്കാട്: സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി രാജേഷിന് കൊറോണ സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതായി എം.ബി രാജേഷ് ഫേസ്ബുക്കില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ടെന്നും എല്ലാവരും മുന്‍കരുതലെടുക്കണമെന്നും രാജേഷ് അഭ്യര്‍ത്ഥിച്ചു.

രോഗം സ്ഥിരീകരിക്കുന്നതിന് തലേന്ന് മന്ത്രി എ.കെ ബാലനുമൊത്ത് പാലക്കാട് നഗസഭാ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ രാജേഷ് പങ്കെടുത്തിരുന്നു. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ് രാജേഷ്.