ഹൈദരാബാദില്‍ തട്ടിക്കൊണ്ടു പോയ മൂന്നു വയസ്സുകാരിയെ പോലീസ് കണ്ടെത്തി. ഇരുപതു മണിക്കൂര്‍ ശക്തമായ തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് നാഗാലാപുരം ശില്‍പ്പാവലി മേഖലയിലെ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ സാന്‍ഗതി രാമാഞ്ചനേയിലുവിന്റേയും ഭാര്യ ജയലക്ഷ്മിയുടേയും മകളെയാണ് കാണാതായത്. ബെല്ലാരിയില്‍വെച്ച്‌ ബസ്സ് യാത്രക്കിടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുമായി ഒരു സ്ത്രീയും പുരുഷനുമാണ് കടന്നുകളഞ്ഞത്. വിവിധ സ്ഥലങ്ങളിലായി കറങ്ങിനടന്നശേഷം റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കവേയാണ് പോലീസ് ഇവരെ പിടികൂടിയത്.