മുഖ്യമന്ത്രി സിനിമ സംഘടനകളുടെ യോഗം വിളിച്ചു. 19 നാണ് ഓണ്‍ലൈന്‍ വഴിയാണ് യോഗം. സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് വിവിധ സംഘടകള്‍ നിവേദനം നല്‍കിയിരുന്നു.തിയറ്ററുകള്‍ തുറക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യും.ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണം, വിനോദ നികുതി ഒഴിവാക്കണം, തീയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്, ഇത്തരം ആവശ്യങ്ങള്‍ സര്‍ക്കാരിന് മുമ്ബില്‍ വെക്കുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു.തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ ഇതുവരെ തുറന്നില്ല.തിയറ്ററുകള്‍ തുറക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാനദണ്ഡങ്ങളും നിശ്ചയിച്ചിരുന്നു.