തിരുവഞ്ചൂര്‍: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി തൂത്തൂട്ടി മോര് ഗ്രീഗോറിയന് ധ്യാനകേന്ദ്രം. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിലെ 12,14,17 വാര്‍ഡുകളില്‍ കോവിഡ് രോഗികളായി വീടുകളില്‍ കഴിയുന്നവര്‍ക്ക് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊതിച്ചോറ് നല്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു ദിവസം 100 പൊതിച്ചോറു വീതമാണ് നല്‍കുന്നത്. വിതരണത്തിനായി പഞ്ചായത്തംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സഹായത്തിനുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ധ്യാനകേന്ദ്രം ഡയറക്ടര്‍ സഖറിയാസ് മോര് പീലക്സീനോസ് നിര്‍വഹിച്ചു. എല്ലാവരും ജീവന്റെ കാവല്‍ക്കാരാണെന്നും പുരോഹിതന്മാരും ജനപ്രതിനിധികളും നിയമപാലകരും ആരോഗ്യപ്രവര്‍ത്തകരും എല്ലാവരും നിലകൊള്ളുന്നത് ജീവന്റെ സംരക്ഷണത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ രോഗിയായിരുന്നു നിങ്ങളെന്നെ വന്നുകണ്ടു എന്ന വചനത്തിലൂടെ രോഗവ്യാപന കാലഘട്ടത്തിലെ ദൗത്യത്തെക്കുറിച്ച് ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. അടച്ചിട്ട വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന സഹോദരങ്ങള്‍ക്ക് വൈദികരും ജനപ്രതിനിധികളും ചേര്‍ന്ന് ഉച്ചഭക്ഷണം ഭവനത്തില്‍ എത്തിച്ചുകൊടുക്കുന്ന വലിയ ശുശ്രൂഷയാണ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരി മനുഷ്യജീവന് ഭീഷണിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം കൈകോര്‍ത്തുനിന്ന് അതിനെ പ്രതിരോധിക്കണം. അതോടൊപ്പം ഈ മഹാമാരിയുടെ ആഘാതത്തില്‍ തളര്‍ന്നു വീഴുന്ന സഹോദരങ്ങളെ താങ്ങി എഴുന്നേല്പ്പിക്കാവാനും ബാധ്യതയുണ്ടെന്നും അദ്ദേഹം. വികാരി ഫാ. ജോസി അട്ടച്ചിറ, പഞ്ചായത്തംഗങ്ങളായ മോനിമോള്‍, ജെയിന് വര്‍ഗീസ്, മഞ്ജു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിലെ 12,14,17 വാര്‍ഡുകളില്‍ കോവിഡ് രോഗികളായി വീടുകളില്‍ കഴിയുന്നവര്‍ക്ക് തൂത്തൂട്ടി മോര് ഗ്രീഗോറിയന് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊതിച്ചോറ് നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ധ്യാനകേന്ദ്രം ഡയറക്ടര്‍ സഖറിയാസ് മോര് പീലക്സീനോസ് നിര്‍വഹിക്കുന്നു.