തിരുവല്ല : ക്വാറന്റൈന് ലംഘിച്ച ഇരവിപേരൂര്‍ സ്വദേശിനിയായ യുവതിക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇരവിപേരൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവതിക്കെതിരെയാണ് ക്വാറന്റൈന് ലംഘനം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതി തിങ്കളാഴ്ച രാവിലെ 11 മണിയോടെ കാറില്‍ 14-ാം വാര്‍ഡിലുള്ള കുടുംബ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ വിവരമറിഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ ഫോണില്‍ വിളിച്ച് എത്രയും വേഗം വീട്ടിലേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതിരുന്ന യുവതി ആരോഗ്യ പ്രവര്‍ത്തകരോട് തട്ടിക്കയറുകയായിരുന്നു.
തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് യുവതി സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. യുവതിയുടെ ക്വാറന്റൈന് കാലാവധി 16 ന് അവസാനിക്കുമെന്നും തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടി ഉണ്ടാവുമെന്നും തിരുവല്ല സിഐ പി ഹരിലാല്‍ പറഞ്ഞു.