പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്‌ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍ ടി പി സി ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനെ തിരിച്ചയച്ചു.

അതേസമയം, രാവിലെ നിലയ്‍ക്കലെത്തിയ തമിഴ്‍നാട്ടുകാരനായ ഭക്തനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതു വരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റാന്നിയില്‍ ക്രമീകരിച്ചിരിക്കുന്ന സിഎഫ്‌എല്‍ടിസിയിലേക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരെ മാറ്റുന്നത്.