ഔദ്യോഗിക ഗസ്റ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചാണ് ഖത്തറിലെ വിവിധ പാര്‍ക്കുകളിലേക്കുള്ള പ്രവേശന ഫീസുകള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയത്. ഇതനുസരിച്ച്‌ നവീകരിച്ച അല്‍ ഖോര്‍ പാര്‍ക്കില്‍ മുഴുവന്‍ ദിവസം ചിലവഴിക്കുന്നതിന് 15 റിയാലാണ് ഫീസ്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പത്ത് റിയാല്‍ മതി. പാര്‍ക്കിനകത്ത് സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ നടത്താന്‍ 50 റിയാല്‍ ഫീസ് ഈടാക്കും. പാര്‍ക്കിനകത്തെ മൃഗങ്ങളുടെ അടുത്ത് ചെന്ന് തീറ്റ നല്‍കാന്‍ 50 റിയാല്‍ ഫീസ് ഈടാക്കും. പാര്‍ക്കിനകത്തെ ഉല്ലാസ ട്രെയിന്‍ യാത്രക്ക് അഞ്ച് റിയാലാണ് ഫീസ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇത് സൌജന്യമാണ്.