കണ്ണൂര്‍: കേരളത്തില്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വന്‍ ഇരട്ടിയാകുന്നു. 1071 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പത്ത് ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്.

കണ്ണൂരില്‍ മാത്രം 5 ദിവസത്തിനിടെ 170 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് ബാധിച്ചു . കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ സാഹചര്യം ഗുരുതരമാകുമെന്ന മുന്നറിയിപ്പ് നല്‍കി കെജിഎംഒഎ സര്‍ക്കാരിന് കത്ത് നല്‍കി.

115, 127, 115 , 124 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസങ്ങളില്‍ കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക്.