കൊച്ചി: സ്വകാര്യ ആശുപത്രിയിലേക്കു ജോലിക്കു വരികയായിരുന്ന നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല വാരണം കണ്ടത്തില്‍ അനു തോമസ് (32) ആണ് മരിച്ചത്. നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് വരവെ മാടവന ജംഗ്ഷനില്‍ വച്ച്‌ ഇന്നു രാവിലെ ആറുമണിക്കുശേഷമായിരുന്നു സംഭവം.

– ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവര്‍, സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്കൂട്ടര്‍ മുന്നോട്ട് എടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തില്‍ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഭര്‍ത്താവ് വിദേശത്താണ്. മകന്‍ എലന്‍.