തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ കു​റ്റ​പ​ത്രം നി​ല​നി​ല്‍​ക്കും. കേ​സി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഡി​ജി​പി​ക്ക് വി​ട്ടെ​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. ഡ്രൈ​വ​ര്‍ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ളു​ടെ കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

സം​ഭ​വം ന​ട​ന്ന് മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഡി​ജി​പി കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ല​വി​ലെ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നാ​ല്‍ ഈ ​സ്ഥാ​ന​ത്തേ​ക്ക് സു​ധേ​ഷ് കു​മാ​റി​ന്‍റെ പേ​ര് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​ത്.