ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടരുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് പ്രവാസി ഇന്ത്യക്കാര്‍. 30 രാജ്യങ്ങളിലെ പ്രവാസികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പൊതു സ്ഥലത്ത് ഇന്ത്യന്‍ പതാകയും, പോസ്റ്ററുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി നേതാക്കളെയും, ഹിന്ദുക്കളെയും തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി അന്താരാഷ്ട്ര സമൂഹം രംഗത്ത് വന്നത്. ഹിന്ദു വംശഹത്യ അവസാനിപ്പിക്കണമെന്ന് എഴുതിയ പോസ്റ്ററുകള്‍ കയ്യിലേന്തിയായിരുന്നു അവരുടെ പ്രതിഷേധം. ഇതിന് പുറമേ മമതയുടെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും, ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നത് തടയണമെന്നുമുള്ള സന്ദേശങ്ങളും പോസ്റ്ററുകളിലുണ്ട്.