ചെന്നൈ: മധുരയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. അനുപ്പനടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ പി ഷണ്‍മുഖപ്രിയയാണ് ചികിത്സയില്‍ ഇരിക്കെ മരണപ്പെട്ടത്.

ഏപ്രില്‍ 28ന് തൊണ്ടവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയയായി. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രസവാവധിക്ക് അപേക്ഷിച്ച ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവിടെ വച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇതിന് പിന്നാലെ ഡോക്ടറും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രിയ സഹപ്രവര്‍ത്തകയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരോഗ്യപ്രവര്‍ത്തകര്‍