കോവിഡ് രോഗികളില്‍ ഫംഗസ്രോഗബാധ വര്‍ധിക്കുന്നുവെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും ഡോക്ടര്‍മാര്‍. ഗുജറാത്തില്‍ മാത്രം 100 ഓളം കോവിഡ് രോഗികളില്‍ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേക വാര്‍ഡും ഗുജറാത്തില്‍ തുടങ്ങിയിട്ടുണ്ട്.
ഓക്സിജന്‍ ആവശ്യമായി വരുന്ന രോഗികളില്‍ ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 9000 രുപ ചെലവ് വരുന്ന ഇഞ്ചക്ഷന് ഫംഗസ് രോഗികള്‍ക്ക് ആവശ്യമായി വരും. ഫംഗസ് ബാധിച്ചവരില്‍ കണ്ണുകള്‍ വീര്‍ക്കുകയും കാഴ്ച കുറയുകയും ചെയ്യുന്നു. ചികിത്സ നടത്തിയില്ലെങ്കില്‍ കാഴ്ചയെ ഗുരുതരമായി ബാധിച്ചേക്കും.
വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നവരിലാണ് ഈ ഫംഗസ് ബാധ കൂടുതല്‍ കണ്ടെത്തുന്നത്. കടുത്ത പ്രമേഹ രോഗികളിലാണ് ഈ ഫംഗസ് ബാധ ഏറ്റവും കൂടുതല്‍ അപകടകാരിയാകുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. കോവിഡ് ചികിത്സക്ക് സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതാണ് അണുബാധ വ്യാപകമാകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.