മുംബൈ: കുറ്റകൃത്യങ്ങള്‍ ചെയ്​ത്​ വേഷം മാറി രക്ഷപ്പെടുന്നത്​ കുറ്റവാളികളുടെ അടവാണ്​. കുറ്റകൃത്യത്തിന്​ ശേഷം പെണ്‍ വേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാനേതാവിനെ മൂന്ന്​ കിലോമീറ്റര്‍ പിന്തുടര്‍ന്ന ശേഷം പൊലീസ്​ വലയിലാക്കി. മണികണ്​ഠന്‍ എന്ന ശംഭു കുട്ടനാണ്​ നവി മുംബൈയില്‍ അറസ്റ്റിലായത്​. മുംബൈയില്‍ ഇയാള്‍ക്കെതിരെ 23 ഓളം കേസുകള്‍ നിലവിലുണ്ട്​.

മോഷണക്കേസ്​ രജിസ്റ്റര്‍ ചെയ്​തതിന്​ പിന്നാലെ ഏപ്രില്‍ എട്ട്​ മുതല്‍ പൊലീസ്​ ഇയാള്‍ക്ക്​ പിറകെയായിരുന്നു. 15 ദിവസം കൂടു​േമ്ബാള്‍ മൊ​ൈബല്‍ നമ്ബര്‍ മാറ്റുന്നതിനാല്‍ പൊലീസുകാര്‍ക്ക്​ പ്രതിയെ കണ്ടെത്തല്‍ ദുഷ്​കരമായി. ഇതിനിടെ മണികണ്​ഠന്‍ വാഷിയിലു​ണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്​ഥാനത്തില്‍ പൊലീസ്​ തെരച്ചില്‍ നടത്താന്‍ പദ്ധതിയിട്ടു. വിവരമറിഞ്ഞ മണികണ്​ഠന്‍ പൊലീസ്​ സ്​ഥലത്തെത്തുന്നതിന്​​ മു​േമ്ബ സ്​ഥലം കാലിയാക്കി.

പൊലീസിന്‍റെ കണ്ണുവെട്ടിക്കാനായി പെണ്‍വേഷമണിഞ്ഞ മണികണ്​ഠന്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന്​ രക്ഷപെട്ടു. എന്നാല്‍ മൂന്ന്​ കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന ശേഷം പൊലീസ്​ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

‘കുറ്റകൃത്യം ചെയ്​ത ശേഷം രക്ഷപ്പെടുന്ന ​മണികണ്​ഠന്‍ പെണ്‍വേഷത്തിലോ അല്ലെങ്കില്‍ ഭിക്ഷക്കാരന്‍റെ വേഷത്തിലോ സംഭവ സ്​ഥലത്തെും. കൂട്ടാളിയുമായി ബന്ധപ്പെടാനും പൊലീസിനെ നിരീക്ഷിക്കാനുമാണ്​ ഇങ്ങനെ ചെയ്യുന്നത്​’- എസ്​.ഐ ദത്തറേ മാല്‍വിക്കര്‍ പറഞ്ഞു.

കൊലപാതകശ്രമം, തട്ടിക്കൊണ്ട്​ പോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളില്‍ ഇയാള്‍ക്കെതിരെ മുംബൈയില്‍ നിരവധി കേസുകളുണ്ട്​.