രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച്‌ സത്യപ്രതിജ്ഞ നടക്കും. 200 പേര്‍ക്കാണ് ചടങ്ങില്‍ പരമാവധി പ്രവേശനം. രാജ്ഭവനില്‍ വച്ച്‌ ഇത്തവണ സത്യപ്രതിജ്ഞ നടത്താന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞ ഒറ്റഘട്ടമായി ആയിരിക്കും നടക്കുക. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കും. മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇടത് മുന്നണി യോഗത്തില്‍ ഉണ്ടാകും . മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് 20ാം തിയതി കൈമാറുമെന്നാണ് വിവരം.