ഐ.പി.എല്‍ പതിനാലാം സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ 2500കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഐ.പി.എല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു സീസണ്‍ ഉപേക്ഷിക്കുവാന്‍ തീരുമാനമെടുത്തത്. ഇതര ക്രിക്കറ്റ് അസോസിയേഷനുമായി സംസാരിച്ച്‌ ട്വന്റി20 ലോകകപ്പിന് മുന്‍പായി പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും ഗാംഗുലി വ്യക്തമാക്കി.