മുംബൈ: ഇന്റീരിയല്‍ ഡിസൈനറുടെ ആത്മഹത്യയില്‍ പ്രേരണാകുറ്റം ചുമത്തി മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്‌ത റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് മുംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും.

ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അര്‍ണബിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു.

പൊലീസ് തന്നെ ആക്രമിച്ച്‌ പരിക്കേല്‍പിച്ചെന്ന അര്‍ണബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തളളി.

2018ല്‍ ആത്മഹത്യകേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തുമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.