വടകര: തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാട്‌സ്‌ആപ്പ് സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയില്‍ നിയുക്ത എംഎല്‍എ കെ.കെ.രമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് സി.വിനോദിന്റെ പരാതിയില്‍ ചോമ്ബാല പോലീസാണ് രമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വച്ച്‌ ചന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയില്‍ ചില വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി സന്ദേശം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

മുന്‍ എല്‍ജെഡി നേതാവും റൂറല്‍ ബാങ്ക് ജീവനക്കാരനുമായ കലാജിത്ത് മടപ്പിള്ളി, ഒഞ്ചിയം പഞ്ചായത്ത് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന മഠത്തില്‍ സുധീര്‍, അഴിയൂര്‍ ബ്രദേഴ്‌സ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ യാസിര്‍ എന്നിവരും കേസില്‍ പ്രതികളാണ്.