ന്യൂഡല്‍ഹി: കോവിഡി​െന്‍റ രണ്ടാം തരംഗം നഗരമേഖലയേക്കാള്‍ അതിവേഗത്തില്‍ ഗ്രാമീണ പ്രദേശങ്ങളില്‍ പടരുന്നുവെന്ന്​ റിപ്പോര്‍ട്ട്​. ചികിത്സ സൗകര്യങ്ങള്‍ താരതമ്യേന കുറവുള്ള ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ രോഗം അതിവേഗം പടര്‍ന്ന്​ പിടിക്കുന്നത്​ കടുത്ത പ്രതിസന്ധിയാണ്​ രാജ്യത്ത്​ സൃഷ്​ടിക്കുന്നത്​.

2020 മാര്‍ച്ച്‌​ മുതല്‍ ജൂലൈ വരെയുള്ള കോവിഡ്​ ഒന്നാം തരംഗത്തി​െന്‍റ ആദ്യത്തെ അഞ്ച്​ മാസവും നഗരമേഖലയിലായിരുന്നു രോഗികളുടെ എണ്ണം കൂടുതല്‍. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഇത്​ ഗ്രാമങ്ങളിലാണ്​ കൂടുതല്‍. രണ്ടാം തരംഗം ആരംഭിച്ച മാര്‍ച്ചില്‍ ആകെ കോവിഡ്​ രോഗികളില്‍34.3 ശതമാനമാണ്​ ഗ്രാമീണമേഖലയുടെ സംഭാവന. രോഗികളില്‍ 48.3 ശതമാനം നഗരമേഖലയില്‍ നിന്നുള്ളവരായിരുന്നു. ഏപ്രിലില്‍ ഗ്രാമീണ മേഖലയിലെ രോഗികളുടെ എണ്ണം 44.1 ശതമാനമയി വര്‍ധിച്ചു.

മെയ്​ മാസത്തില്‍ ഇത്​ വീണ്ടും വര്‍ധിച്ചു. 10 ലക്ഷം ആളുകള്‍ക്കിടയിലെ കോവിഡ്​ രോഗികളുടെ എണ്ണം നഗരമേഖലയിലാണ്​ ഇപ്പോഴും ഉയര്‍ന്ന്​ നില്‍ക്കുന്നത്​. എന്നാല്‍, ഗ്രാമീണമേഖലയില്‍ രോഗികളുടെ എണ്ണം ഉയരുന്നത്​ കൂടുതല്‍ ഗൗരവത്തോടെയാണ്​ കേന്ദ്രസര്‍ക്കാര്‍ കാണുന്നത്​.