കോഴിക്കോട്:കരിപ്പൂര്‍ വിമാനാപകടത്തില്‍ ക്യാപ്റ്റനും കോ പൈലറ്റുമുള്‍പ്പെടെ 21 പേരുടെ ജീവന്‍ നഷ്‌ടമായ സംഭവം . പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു.അപകടം നടന്ന് ഒമ്പത് മാസങ്ങള്‍ പിന്നിടുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു ഊര്‍ജിത നീക്കവും ഉണ്ടാകുന്നില്ലെന്നതാണ് അറിയുന്നത് .ഓഗസ്റ്റ് ഏഴിനാണ് അപകടമുണ്ടായത് . കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു .വിമാനക്കമ്ബനിയായ ബോയിംഗില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രതികരണം.