തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലും നടപടികളിലും ഉത്തരനേന്ത്യന്‍ സംസ്ഥാനങ്ങളെ എപ്പോഴും കളിയാക്കുന്ന കേരള മാധ്യമങ്ങള്‍ക്കും മലയാളികള്‍ക്കുമുള്ള മറുപടിയായിരുന്നു കുറച്ചു മുന്‍പ് പുറത്തുവന്ന ഒരു വീഡിയോ. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുന്നതാണ് വീഡിയോയില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആരോഗ്യവകുപ്പിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഈ സംഭവത്തില്‍ സര്‍ക്കാരിനെ ട്രോളി സാമൂഹിക നിരീക്ഷകന്‍ ശ്രീജിത് പണിക്കര്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു. സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.