പത്തനംതിട്ട:  ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. വെള്ളിയാഴ്ചയാണ് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നത്.

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ക്ഷേത്രനട തുറന്ന് സാധാരണ പൂജകള്‍ മാത്രം നടത്തും. മെയ് 14 മുതല്‍ 19 വരെയാണ് ശബരിമലയില്‍ ഇടവമാസ പൂജകള്‍.