പുതുച്ചേരി: പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. എന്‍. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനില്‍ ലളിതമായ ചടങ്ങ് നടന്നു. ലഫ്റ്റനന്റ് ജനറല്‍ തമിളിസൈ സൗന്ദരരാജനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന എ. നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് സൂചന. പുതുച്ചേരിയില്‍ ആദ്യമായിട്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.