ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് ഗായകനും സംഗീത സംവിധായകനുമായ ജി. ആനന്ദ് കോവിഡ് ബാധിച്ച്‌ മരിച്ചു. 67 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയാണ്. പാണ്ഡി കാപ്പുറം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ ആനന്ദ് അമേരിക്ക അമ്മായി, ആമേ കാത, കല്‍പ്പന, ധനവീര ബംഗരക്ക, പ്രാണം ധാരിദ് എന്നീ ചിത്രങ്ങളിലും സംഗീത സംവിധായകനായി ഗാന്ധിനഗര്‍ രേവണ്ട വീതി, രംഗവല്ലി എന്നി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.

സ്വരമൂര്‍ത്തി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സ്വര മൂര്‍ത്തി ട്രൂപ്പ് ലോകത്തെമ്ബാടും 6500ല്‍ ഏറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്ന സിനിമാ മേഖലയിലെ ഏഴാമത്തെയാളാണ് ആനന്ദ്.