ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. അടുത്ത മാസം 26നു വിമാനത്താവളം ആക്രമിക്കാന്‍ ചില ഭീകര സംഘടനകള്‍ 22 പേരെ നിയോഗിച്ചെന്നാണു വിവരം.

ഭീകരര്‍ക്ക് 20 ലക്ഷം രൂപ വീതമാണു സംഘടനകള്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാരുടെയും ബാഗേജുകളുടെയും പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.