ജമ്മു കാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിക്ക്‌ നാടിന്റെ അന്ത്യാഞ്ജലി.വയനാട്‌ കുറിച്യാര്‍മ്മലയിലെ വീട്ടുവളപ്പില്‍ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.

കളക്ടര്‍ അദീല അബ്ദുള്ള സംസ്ഥാന സര്‍ക്കാരിനുവേണ്ടി റീത്ത്‌ സമര്‍പ്പിച്ചു.
മേയ് 4 നാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിഞ്ഞ്‌ ‍ സി.പി.ഷിജി മരിച്ചത്. മൃതദേഹം ഇന്നലെ രാത്രി നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.

വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍ നീലകണ്ഠന്‍ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച്‌ മൃതദേഹം ഏറ്റുവാങ്ങി ജന്‍മനാട്ടിലേക്ക് കൊണ്ടു വന്നു. 28 മദ്രാസ് റജിമെന്റിലെ സൈനികനായ സി.പി ഷിജി പ്രമോഷനെ തുടര്‍ന്നാണ് പഞ്ചാബില്‍ നിന്നും കാശ്മീരില്‍ എത്തിയത്.