റായ്പൂര്‍: ഹോമിയോ മരുന്ന് കഴിച്ച് ഏഴ് പേര് മരിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. മരുന്ന് കഴിച്ച അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരുന്ന് നല്കിയ ഹോമിയോ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് അറിയിക്കുന്നത്. 12 പേരാണ് മരുന്ന് കഴിച്ചത്. ഇവരെല്ലാം ഒരും കുടുംബത്തിലുള്ളവരാണ്. ആല്‍ക്കഹോള്‍ ചേര്‍ന്ന ഹോമിയോ മരുന്ന് കഴിച്ചതാണ് മരണ കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.