മഹാരാഷ്ട്രയില്‍ 5,505 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6,728 പേര്‍ ഇന്ന് രോഗമുക്തരായി. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,12,912 രോഗികളാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

പുതുതായി 125 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണസംഖ്യ 44,548 ആയി. ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 16,98,198 പേരില്‍ 15,40,005 പേരും ഇതിനോടകം രോഗമുക്തരായി. 90.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.