രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായി 4 ലക്ഷം കടന്നു. പുതുതായി 4,12,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആകെ 1,72,80,844 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേര്‍ ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 35,66,398 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,980 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ മരണം 2,30,168 ആയി. വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 16,25,13,339 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.