കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. അല്‍ ബദര്‍ ഭീകരസംഘടനയിലെ പുതുതായി അംഗങ്ങളായ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരെ അനുനയിപ്പിക്കാന്‍ പൊലീസും സൈനികരും പരമാവധി ശ്രമിച്ചു. എന്നിട്ടും കൂട്ടാക്കാതെ ആക്രമണത്തിന് മുതിര്‍ന്നതോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ ക​നി​ഗാം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​ര്‍ പു​തു​താ​യി സം​ഘ​ട​ന​യി​ല്‍ ചേ​ര്‍​ത്ത​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൗ​ഫി​സ് അ​ഹ​മ്മ​ദ് എ​ന്ന​യാ​ളാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​താ​യി കാ​ഷ്മീ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.