മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സൗകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മയെ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പനിയെ തുടര്‍ന്ന് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.
പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ റൂമിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.