ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊവിഡ് പ്രതിരോധ വാക്സീനായ കൊവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പുനെവാല കോടതിയെ സമീപിച്ചു.
കൊവിഡ് വാക്സിനായി ഉന്നത രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടെന്നാണ് അദര്‍ പുനെവാല പറയുന്നത്.
വാക്സീന്‍ ഡിമാന്റ് കൂടിയതോടെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അദര്‍ പൂനെവാലക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്നു.
നിലവില്‍ പൂനെവാല ലണ്ടനിലാണുള്ളത്. ഭീഷണിയെ തുടര്‍ന്നാണ് പുനെവാല ലണ്ടനിലേക്ക് മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുംബൈ ഹൈക്കോടതിയിലാണ് അഭിഭാഷകന്‍ വഴി പൂനെവാല ഹര്‍ജി നല്‍കിയത്.