അബൂദബിയിലെ ആശുപത്രികളില്‍ സൈബര്‍ സുരക്ഷ ശക്തമാക്കുന്നു.ആമെന്‍ എന്ന പുതിയ ഓഡിറ്റ് പ്രോഗ്രാം വഴി ആരോഗ്യ വകുപ്പ് രോഗികളുടെ വിവരങ്ങള്‍ സംരക്ഷിക്കുകയും സ്വകാര്യത മാനദണ്ഡങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിക്കുകയും ചെയ്യും.അബൂദബിയിലുടനീളമുള്ള ആശുപത്രികളില്‍ സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ഓണ്‍ലൈന്‍ സുരക്ഷ സംവിധാനങ്ങള്‍ നടപ്പാക്കുന്നതി‍െന്‍റ ഭാഗമാണ് ആമെന്‍

ഓഡിറ്റ് പ്രോഗ്രാം. ആശുപത്രികളുടെ ഓണ്‍ലൈന്‍ സുരക്ഷ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ അബൂദബി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച പുതിയ പരിപാടിയാണിത്.കോവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ സുരക്ഷ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.