കൊച്ചി: എം.ശിവശങ്കറിന്റെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തും. നാ​​ളെ കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​ണം.
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ സി​​​പി​​​എം നോ​​​മി​​​നി​​​യാ​​​ണു വ​​ട​​ക​​ര ഒ​​ഞ്ചി​​യം സ്വ​​ദേ​​ശി​​യാ​​യ ര​​​വീ​​​ന്ദ്ര​​​ന്‍. നാളെ രാവിലെ 10 ന് ഇഡി കൊച്ചി ഓഫിസില്‍ ഹാജരാകാനാണു നോട്ടിസ്. ഇഡിയുടെ ചോദ്യങ്ങള്‍ക്കു ശിവശങ്കര്‍ എഴുതിനല്‍കിയ മൊഴികളില്‍ പല ഘട്ടത്തിലും രവീന്ദ്രന്റെ പേരുണ്ട്. രവീന്ദ്രന്‍ അറിയാതെ ശിവശങ്കര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന ഒന്നിലധികം മൊഴികളും ഇഡിക്കു തെളിവു സഹിതം ലഭിച്ചു.

സ്വ​​​പ്‌​​​നാ സു​​​രേ​​​ഷി​​​ന്‍റെ മൊ​​​ഴി​​​യും ര​​​വീ​​​ന്ദ്ര​​​നെ​​തി​​രേ​​യു​​ണ്ട്. ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ അ​​​റ​​​സ്റ്റോ​​​ടെ അ​​​ന്വേ​​​ഷ​​​ണം ര​​​വീ​​​ന്ദ്ര​​​നി​​​ലേ​​​ക്കു​​മെ​​ത്തു​​മെ​​ന്നു ​നേ​​ര​​ത്തെ മു​​ത​​ല്‍ സൂ​​​ച​​​ന​​യു​​ണ്ടാ​​യി​​രു​​​ന്നു. ശിവശങ്കറിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. എന്നാല്‍ ആദ്യ 3 ദിവസങ്ങളില്‍ അദ്ദേഹം ചോദ്യംചെയ്യലിനോടു സഹകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കസ്റ്റഡി നീട്ടാന്‍ ഇഡി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.