തിരുവനന്തപുരം: തമിഴ്നാട്ടില്‍നിന്ന് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരത്തും സമീപജില്ലകളിലും മൊത്തവില്പന നടത്തുന്ന മൂന്നംഗസംഘത്തെ 150 കിലോ കഞ്ചാവുമായി സിറ്റി പൊലീസ് പിടികൂടി.
തമിഴ്നാട് കോയമ്ബത്തൂര്‍ മധുര വീരകോവില്‍ മുക്താര്‍ (21), കായംകുളം എരുവ കുന്നില്തറയില് ശ്രീക്കുട്ടന് (28), കോയമ്ബത്തൂര്‍ സായിബാബകോവില് കെ.കെ നഗറില്‍ ബാബു (29) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) ടീമിെന്റയും സ്പെഷല്‍ ബ്രഞ്ചിെന്റയും സഹായത്തോടെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്ത് കേസില്‍ പിടിയിലായവര്‍
സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നിര്‍ദേശാനുസരണം സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ (ക്രമസമാധാനം) ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ രൂപവത്കരിച്ച പ്രേത്യക സംഘമാണ് കഞ്ചാവ് പിടികൂടിയത്.
ആന്ധ്രപ്രദേശില്‍നിന്ന് തമിഴ്നാട്ടിലെത്തുന്ന കഞ്ചാവ് കേരളത്തിലേക്ക് വരുന്ന പച്ചക്കറി ഉള്‍പ്പെടെ ചരക്കുവാഹനങ്ങളിലാണ് സംഘം കടത്തുന്നത്. കുമാരപുരം പൂന്തി റോഡിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ നിര്‍മാണങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന പൈപ്പുകള്‍ക്കുള്ളില്‍ 72 പാക്കറ്റുകളായി ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ വിനു വര്‍ഗീസ്, എസ്.ഐമാരായ ജയശങ്കര്‍, ഷാനവാസ്, ഷമീര്‍, എസ്.സി.പിമാരായ അനില്‍കുമാര്‍, രഞ്ജിത്, രജിത്, ഗോകുല്‍, ജ്യോതി, ഡാന്‍സാഫ് ടീമംഗങ്ങളായ എസ്.ഐ ഗോപകുമാര്‍, സജി, വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു, നാജി ബഷീര്‍, ചിന്നു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവിെന്റ ഉടവിടം, സംഘത്തിെന്റ ഇടപെടല്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.