അജ്മീര്‍: അജ്മീറിലെ ദെരാതു ഗ്രാമത്തില്‍ യുവതിയുടെ മൃതദേഹം പാതി കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. 20-22 വയസ് തോന്നിക്കും. മരണപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് അജ്മീര്‍ എസ്.പി കുന്‍വര്‍ രാഷ്ട്രദീപ് പറഞ്ഞു.

ദെരാതു പ്രദേശത്ത് ഈ പ്രയത്തിലുള്ള ഒരാളെ കാണാതായതായി വിവരം ലഭിച്ചിട്ടില്ല. മറ്റ് സ്ഥലത്ത് ഇത്തരത്തില്‍ കാണാതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.