ബി ജെ പിയുടെ ഒന്നര ശതമാനം വോട്ട്​ അന്വേഷിച്ചുനടക്കുന്ന ചെന്നിത്തല തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ്​ എവിടെപ്പോയെന്ന്​ അന്വേഷിക്കണമെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഞങ്ങളുടെ വോട്ട്​ പോയത്​ ഞങ്ങള്‍ അന്വേഷിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ അറിയിച്ചു.

പി.സി. തോമസി​ന്‍റെ പാര്‍ട്ടി ഉള്‍പെടെ ചില ഘടകകക്ഷികള്‍ വിട്ടുപോയത്​ ബാധിച്ചിട്ടുണ്ട്​. പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കു​േമ്ബാള്‍ മറ്റു ചില മണ്ഡലങ്ങളില്‍ പോരായ്​മകളുണ്ടായിട്ടുമുണ്ട്​. വിശദമായ ​അ​േന്വഷണം നടത്തി ശക്​തമായ നിലപാട്​ സ്വീകരിച്ച്‌​ കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ ബി.ജെ.പി സജീവമാകും.

വര്‍ഗീയ രാഷ്​ട്രീയത്തിനെതിരെ പ്രചണ്​ഡമായ പ്രചാരണം നടത്തും. അപായകരമായ ഈ വിദ്വേഷ രാഷ്​ട്രീയത്തിനും വര്‍ഗീയ രാഷ്​ട്രീയത്തിനുമെതിരായ പ്രചാരണവും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. എവിടെയാണ്​ പാകപ്പിഴകള്‍ സംഭവിച്ചതെന്ന്​ തലനാരിഴ കീറി പരി​േശാധിച്ച്‌​ നടപടികള്‍ സ്വീകരിക്കും. നിയമസഭയില്‍ പ്രവേശനം ലഭിച്ചില്ലെങ്കിലും പുറത്ത്​ ഞങ്ങള്‍ കളിക്കാനുണ്ടാകും -സുരേന്ദ്രന്‍ പറഞ്ഞു.