വാഷിം​ഗ്ടണ്‍: കൂടുതല്‍ ആളുകളിലേക്ക് കൊവിഡ് വാക്സിന്‍ എത്തിക്കുന്നതിന് വ്യത്യസ്ത ആശയവുമായി ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന്‍ എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ന്യൂ ജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി തിങ്കളാഴ്ച വ്യക്തമാക്കിയത്. പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തിയാണ് ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതി പ്രഖ്യാപിച്ചരിക്കുന്നത്.

21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്സിക്കാര്‍ക്കാണ് സൗജന്യമായി ബിയര്‍ ലഭിക്കുക. മെയ് മാസത്തില്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന.

വാക്സിനേഷന്‍ കാര്‍ഡുമായി പദ്ധതിയുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ഓപ്പറേഷന്‍ ജേഴ്സി സമ്മര്‍ എന്ന പദ്ധതിയിലാണ് ഈ പരിപാടിയും ഉള്‍പ്പെട്ടിരിക്കുന്നത്. വാക്സിന്‍ വിതരണത്തിന് വാക്ക് ഇന്‍ അപ്പോയിന്‍റ്മെന്‍റുകളും മെഗാ ക്യാപുകളുമാണ് ഇവിടെ സംഘടിപ്പിക്കുന്നത്.