ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി എണ്‍പത്തി മൂന്ന് ലക്ഷം കടന്നു.ഇതുവരെ 4,83,87,339 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,29,542 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,46,33,159 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിയേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,39,730 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു.ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുളളത്. രാജ്യത്ത് ഇതുവരെ അമ്ബത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,61,170 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 50,465​ ​പേ​ര്‍​ക്ക് രോഗം​ സ്ഥി​രീ​ക​രി​ച്ചു​.​ 1,24,354പേരാണ് ആകെ മരിച്ചത്.രോ​ഗം​ ​ബാ​ധി​ച്ച്‌ ​ചി​കി​ത്സ​യി​ലു​ളള​ത് 5,28,428​ ​പേ​രാ​ണ്.​ 77,10,630​ ​പേ​ര്‍​ ​രോ​ഗ​മു​ക്തി​ ​നേ​ടി.