വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്ന് പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ്. പത്തുകോടിയോളം പേര് തപാല്‍വോട്ടുകള്‍ ചെയ്തത് എണ്ണുന്നതിനാണ് സമയം എടുക്കുന്നത്. കഴിഞ്ഞ പ്രാവശ്യം വോട്ടെണ്ണല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഫലപ്രഖ്യാപനമുണ്ടായിരുന്നു.എന്നാല്‍ ഇത്തവണ വിജയിയെ പ്രഖ്യാപിക്കുന്നത് നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ് എന്ന തോന്നലാണ് പരക്കെയുളളത്.
ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ലാത്ത സ്വിങ് സ്റ്റേറ്റുകളാണ് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലേക്കു വീഴ്ത്തിയത്. പലയിടത്തും വോട്ട് എപ്പോള്‍ എണ്ണിത്തീരുമെന്നു പോലും വ്യക്തമല്ല. ഇതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.