ലഖ്​നോ: ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി. യോഗിക്ക്​ നാലു ദിവസം മാത്രമാണ്​ ശേഷിക്കുന്നതെന്ന്​ അജ്ഞാതന്‍റെ ഭീഷണി സന്ദേശത്തില്‍ പറയുന്നു.

വാട്​സ്​ആപ്​ എമര്‍ജന്‍സി നമ്ബറായി 112 ലാണ്​ യു.പി ​െപാലീസിന്​ ഭീഷണിസന്ദേശമെത്തിയത്​. സംഭവത്തില്‍ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തു.

പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്​തു. ഏപ്രില്‍ 29ന്​ വൈകീട്ടാണ്​ പൊലീസിന്​ ഭീഷണി സന്ദേശം ലഭിച്ചത്​.

ആദ്യമായല്ല യോഗിക്ക്​ വധഭീഷണി സന്ദേശം ലഭിക്കുന്നത്​. കഴിഞ്ഞവര്‍ഷം സെപ്​റ്റംബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ തുടര്‍ച്ചയായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
നവംബറില്‍ 15കാരന്‍ യു.പി ​െപാലീസിന്​ സന്ദേശം അയക്കുകയായിരുന്നു. 112 എന്ന ഹെല്‍പ്പ്​ലൈന്‍ നമ്ബറിലാണ്​ സന്ദേശം ലഭിച്ചത്​. മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌​ നടത്തിയ ​അന്വേഷണത്തില്‍ കൗമാരക്കാരനെ കണ്ടെത്തുകയും അറസ്റ്റ്​ ചെയ്​ത്​ ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

2017 മുതല്‍ വി.വി.ഐ.പി ഇസഡ്​ പ്ലസ്​ സുരക്ഷയിലാണ്​ യോഗി ആദിത്യനാഥ്​. യോഗിക്കൊപ്പം 25 മുതല്‍ 28 വരെ കമാന്‍ഡോ അംഗങ്ങളുണ്ടാകും.