ദുബൈ: വാക്​സിനെടുത്തവര്‍ക്കു മുന്നില്‍ ഗാലറിയുടെ വാതിലുകള്‍ തുറന്നിട്ട്​ യു.എ.ഇ. ആദ്യപടിയായി യു.എ.ഇ പ്രസിഡന്‍ഷ്യല്‍ കപ്പി​െന്‍റ കലാശപ്പോരിലേക്കാണ്​ കാണികളെ ക്ഷണിച്ചിരിക്കുന്നത്​. യു.എ.ഇയിലെ കായിക മത്സരങ്ങള്‍ക്ക്​ കാണികളെ പ്രവേശിപ്പിക്കുന്നതി​െന്‍റ സൂചനകളാണ്​ ഇത്​ നല്‍കുന്നത്​. ഇത്​ പരീക്ഷണമായാണ്​ നടത്തുന്നതെന്നും വിജയകരമായാല്‍ ജൂണില്‍ നടക്കുന്ന ഏഷ്യന്‍കപ്പ്​ – ലോകകപ്പ്​- യോഗ്യത മത്സരങ്ങളിലും കാണികളെ അനുവദിക്കുമെന്നും യു.എ.ഇ ഫുട്​ബാള്‍ ഫെഡറേഷന്‍ അറിയിച്ചു.

മേയ്​ 16ന് ഹസ ബിന്‍ സായിദ്​ സ്​റ്റേഡിയത്തില്‍​ നടക്കുന്ന യു.എ.ഇ പ്രസിഡന്‍റ്​സ്​ കപ്പ്​ ഫൈനലിലാണ്​ കാണികളെ അനുവദിക്കുന്നത്​. 30 ശതമാനം കാണികള്‍ക്കായിരിക്കും പ്രവേശനം. കോവിഡ്​ വാക്​സി​െന്‍റ രണ്ട്​ ഡോസും പൂര്‍ത്തിയാക്കിയരിക്കണം.

മാത്രമല്ല, അല്‍ ഹുസ്​ന്‍ ആപ്പില്‍ ‘ഇ’ സ്​റ്റാറ്റസ്​ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്​. മത്സരത്തിന്​ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം. യു.എ.ഇ ഫുട്​ബാള്‍ അസോസിയേഷനും ദേശീയ ദുരന്തനിവാരണ സമിതിയും ചേര്‍ന്നാണ്​ തീരുമാനം നടപ്പാക്കുന്നത്​. വാക്​സിനെടുത്തവര്‍ക്ക്​ മാത്രം പ്രവേശനം അനുവദിച്ച ആദ്യ ഔദ്യോഗിക പരിപാടിയാണിത്​.

യു.എ.ഇയിലെ പ്രമുഖ ക്ലബുകളായ ഷബാബ്​ അല്‍ അഹ്​ലിയും അല്‍നാസര്‍ ക്ലബും തമ്മിലാണ്​ മത്സരം. കോവിഡ്​ മൂലം കഴിഞ്ഞ സീസണ്‍ മത്സരങ്ങള്‍ നടന്നിരുന്നില്ല.നേരത്തേ, യു.എ.ഇയിലെ വിവിധ കായിക മത്സരങ്ങളില്‍ കാണികള്‍ക്ക്​ നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും കോവിഡ്​ വ്യാപകമായതോടെ പിന്നീടുള്ള മത്സരങ്ങളില്‍നിന്ന്​ കാണികളെ ഒഴിവാക്കുകയായിരുന്നു.

ഐ.പി.എല്ലും ക്രിക്കറ്റ്​ ലീഗുകളും രാജ്യാന്തര സൗഹൃദ ഫുട്​ബാള്‍ മത്സരങ്ങളും നടത്തിയെങ്കിലും കാണികള്‍ക്ക്​ പ്രവേശനമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഒക്​ടോബറില്‍ നടക്കേണ്ട ട്വന്‍റി 20 ലോകകപ്പ്​ യു.എ.ഇയിലേക്ക്​ മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ കാണികളെ അനുവദിച്ച്‌​ ടൂര്‍ണമെന്‍റ്​ നടത്തുന്നത്​ യു.എ.ഇക്ക്​ നേട്ടമാകും.

ഈ വര്‍ഷം അവസാനത്തോടെ 100 ശതമാനം വാക്​സിനേഷന്‍

ദുബൈ: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത്​ എല്ലാവരിലും വാക്​സി​െന്‍റ രണ്ടു​ ഡോസുകളും പൂര്‍ത്തിയാക്കുമെന്ന്​ ദുബൈ ഹെല്‍ത്ത്​ അതോറിറ്റി അറിയിച്ചു. റമദാനില്‍ വാക്​സിനെടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഇതിനായി കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഡി.എച്ച്‌​.എ അറിയിച്ചു. വാക്​സിനെടുക്കുന്നത്​ മൂലം ​നോമ്ബ്​ മുറിയില്ലെന്ന്​ ഇസ്​ലാമിക്​ അഫയേഴ്​സ്​ ആന്‍ഡ്​ ചാരിറ്റബ്​ള്‍ ആക്​ടിവിറ്റീസിലെ ഫത്​വ വിഭാഗം തലവന്‍ ശൈഖ്​ ഡോ. അഹ്​മദ്​ ബിന്‍ അബ്​ദുല്‍ അസീസ്​ അല്‍ ഹദ്ദാദ്​ അറിയിച്ചിരുന്നു.

സുരക്ഷിതം ദുബൈ വിമാനത്താവളം

ദുബൈ: കോവിഡ്​ കാലത്തും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ച അന്താരാഷ്​ട്ര വിമാനത്താവളമാണ്​ ദുബൈ വിമാനത്താവളം. അതി​െന്‍റ കാരണം എന്താണെന്ന്​ കണക്കുകള്‍ നിരത്തി വിവരിക്കുകയാണ്​ വിമാനത്താവളം അധികൃതര്‍. ഇതുവരെ 40 ലക്ഷം കോവിഡ്​ ടെസ്​റ്റുകളാണ്​ വിമാനത്താവളത്തില്‍ നടത്തിയത്​. ഒരു ലക്ഷത്തോളം ജീവനക്കാരും വാക്​സിനെടുത്തു. ഓരോ മാസവും അണുനശീകരണത്തിന്​ 12,430 ലിറ്റര്‍ അണുനാശിനികളാണ്​ ഉപയോഗിക്കുന്നത്​. 775 സ്​ഥലങ്ങളില്‍ സാനിറ്റൈസര്‍ വെച്ചിരിക്കുന്നു. 86 പി.സി.ആര്‍ ടെസ്​റ്റിങ്​ കേന്ദ്രങ്ങളുണ്ട്​. വിമാനത്താവളത്തിലെത്തുന്നവരുടെ താപനില പരിശോധിക്കാന്‍ 34 തെര്‍മല്‍ സ്​കാനിങ്​ കാമറകള്‍ സ്​ഥാപിച്ചിരിക്കുന്നു. ഇതുകൊണ്ടൊക്കെയാണ്​ എയര്‍പോര്‍ട്ട്​ കൗണ്‍സില്‍ ഇന്‍റര്‍നാഷനലി​െന്‍റ സര്‍ട്ടിഫൈഡ്​ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബൈയും ഇടംനേടിയ​ത്​.