മലപ്പുറം: മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കൂഞ്ഞാലിക്കുട്ടിക്കെതിരെ നിശിത വിമര്‍ശനവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചുവെങ്കിങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗിനേറ്റ തിരിച്ചടിക്ക് കാരണം കുഞ്ഞാലിക്കുട്ടിയുടെ ചാഞ്ചാട്ടമാണെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ വോട്ട് ചെയ്തവര്‍ക്ക് നന്ദിയെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലാണ് ലീഗ് പ്രവര്‍ത്തകരും അനുഭാവികളും വിമര്‍ശിച്ച് കമന്റിടാന്‍ തുടങ്ങിയത്. കമന്‍്റ് ചെയ്യുന്നവരില്‍ എം.എസ്.എഫ് സംസ്ഥാന ഭാരവാഹിയായിരുന്നവര്‍ മുതല്‍ താഴേതട്ടിലെ അണികള്‍ വരെയുണ്ട്. ഭൂരിഭാഗം പോസ്റ്റുകളും കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകളെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നവയാണ്. ഇതിനിടയില്‍ എതിര് രാഷ്ട്രീയ വീക്ഷണമുള്ളവരും രൂക്ഷമായ കമന്റുകളുമായി ‘അവസരം മുതലെടുക്കുന്നു’ണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ ചിലത്….
‘പണ്ട് കുറ്റിപ്പുറത്ത് നിങ്ങള്‍ തോറ്റ കാര്യം മറക്കരുത്. അക്കരപച്ചതേടിയുള്ള ചാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്ക്കേണ്ടി വരും. അധികാരമോഹിയായ നിങ്ങള്‍ക്ക് ഇത് വിഷയമല്ലാന്നറിയാം, ഈ പാര്‍ട്ടി സ്നേഹിക്കുന്ന എന്നെ പോലെ ഒരുപാട് പാവപ്പെട്ട പ്രവര്‍ത്തകരുണ്ട് ഞങ്ങള്‍ക്കത് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല’
‘നിങ്ങളുടെ സ്ഥാന മോഹം ലീഗിനെ നശിപ്പിക്കും’
‘ചരിത്രത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് ഫലമാണ് മുസ്ലിം ലീഗിന്റേത്. വിജയിച്ച സീറ്റുകളുടെ എണ്ണം നോക്കിയാല്‍ ഗംഭീര പ്രകടനം തന്നെയാണ്. പക്ഷേ ഈ വിജയത്തിലും നമ്മുടെ പാര്‍ട്ടി തോറ്റിരിക്കുന്നു.
അണികളില്ലാതെ നേതാവാകാന്‍ പറ്റില്ല എന്ന് ഇനിയെങ്കിലും നേതൃത്വം മനസ്സിലാക്കണം. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ രാജിയും മത്സര തീരുമാനവും അധികാരക്കൊതി കൊണ്ടാണെന്ന് പാര്‍ട്ടി അംഗീകരിക്കണം. മടിയിലെ പണത്തിന്റെ തൂക്കമാണ് നേതാവാകാനുള്ള യോഗ്യതയെന്ന് അവര്‍ പരിഹസിക്കുേമ്ബാള്, അതല്ലെന്ന് തെളിയിക്കാന്‍ ഉതകുന്ന നേതാക്കന്മാര് ഉണ്ടാവണം, ഇങ്ങ് വാര്‍ഡ് കമ്മിറ്റി മുതല്‍ അങ്ങ് ദേശീയ കമ്മിറ്റിയില്‍ വരെ.
മുസ്ലിം ലീഗിന് വിജയിക്കാന്‍ ഇതിലും നല്ലൊരു സാഹചര്യം കേരളത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല. എല്ലാം നമ്മള്ക്കനുകൂലമായിരുന്നു. എന്നിട്ടും മികച്ചൊരു പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചില്ല എന്നത് ഖേദകരമാണ്.
നല്ലവരായ മുസ്ലിം ലീഗ് അണികള്‍ ഇനിയെങ്കിലും ഒരുകാര്യം മനസ്സിലാക്കണം. ലീഗിലെ ഏറ്റവും ജനകീയനായ, മികച്ചൊരു നേതാവ് മാത്രമാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. അയാളല്ല പാര്‍ട്ടി.
ഈ പരാജയ കാലവും കടന്ന് പോവും. ഇന്നിന്റെ ഈ നോവില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട് നമ്മള് ഇനിയും പ്രവര്‍ത്തിക്കും. നമ്മളെ പാര്‍ട്ടി വീണ്ടും ജയിക്കും…”മുല്ലപ്പള്ളി രാമചന്ദ്രന്..
കുഞ്ഞാലിക്കുട്ടി..
തീര്‍ച്ചയായും യുഡിഎഫിന്‍്റെ പരാജയത്തില്‍ മറ്റെന്തിനാക്കാളും കാരണക്കാര്‍ ഇവര്‍ തന്നെയാണ്..
പാര്‍ട്ടി സംവിധാനങ്ങള്‍ ചലിപ്പിക്കാനോ, പ്രവര്‍ത്തകര്‍ക്ക് ആവേശമാവാനോ കഴിയാത്ത തികഞ്ഞ പരാജയമായ കെ.പി.സി.സി പ്രസിഡണ്ട്.
തന്‍്റെ കുടുംബ ട്രസ്റ്റ് പോലെ തോന്നുന്നതെല്ലാം ചെയ്യാന്‍ പാര്‍ട്ടിയെ ഉപയോഗിക്കുന്ന അഖിലേന്ത്യാ മുസ്ലിം ലീഗ് സെക്രട്ടറി.
യു.ഡി.എഫ് പരാജയത്തിന് പല കാരണങ്ങളുണ്ടാവും,
എന്നാല്‍ അതിലൊരു പ്രധാന കാരണം ഇവരും ഇവരുടെ നിലപാടുകളുമാണ്…”മരണം നാളെ നമ്മളെയും തേടിയെത്താം അതിനുമുന്‍പ് അധികാരത്തിനു വേണ്ടിയുള്ള അലച്ചല്‍ നിര്‍ത്തി ജനഹിതം മനസിലാക്കി പ്രവര്‍ത്തിക്കുക’
‘രാജിവെക്ക് കുഞ്ഞാപ്പ.. എന്നിട്ട് വാര്‍ഡില്‍ മത്സരിക്ക്.. ഇനി അതും കൂടിയേ ബാക്കിയുള്ളു’
‘ലീഗ് നല്ല നിലയില്‍ എത്തുമായിരുന്നു കുഞ്ഞാലിക്കുട്ടി ആണ് സകല തോല്‍വിക്കും ഉത്തരവാദി ഞാന്‍ അന്നേ പറഞ്ഞതാ.. പലരോടും വീണ്ടും പറയുന്നു അയാള്‍ക്ക് പാര്‍ട്ടി എന്നോ സമുദായം എന്നോ നോട്ടം ഇല്ല സ്വന്തം നിലനില്പ് മാത്രം ആണ് പ്രശ്നം സ്വാര്‍ത്ഥനാണ് അയാള്‍. Et യെ പോലുള്ള നിസ്വാര്‍ത്ഥ സേവകര്‍ കൂടുതല്‍ നേതൃത്വ സ്ഥാനത്തേക്ക് വന്നാല്‍ പച്ച പിടിക്കും”താങ്കളുടെ നിലപാട് ആത്മ പരിശോധന നടത്തണം.. അണികളെ അറിഞ്ഞു പ്രവര്‍ത്തിക്കൂ.. ഞാനാണ് എല്ലാം എന്ന് കരുതിയാല്‍ അവസാനം താങ്കള്‍ മാത്രമാകും”എം.എല്‍.എ സ്ഥാനം രാജി വെച്ച് എം.പി ആവാന്‍ പോയി. ആ സ്ഥാനം പാതിവഴിയില്‍ ഇട്ടെറിഞ്ഞ് മന്ത്രി ആവാന്‍ വേണ്ടി വീണ്ടും എം.എല്‍.എയായി.
ഇങ്ങനെ അധികാരകൊതി മൂത്ത് ചാടിക്കളിക്കുന്നവരൊയൊക്കെ പിടിച്ച് മൂലക്കിരുത്തേണ്ട സമയം അതിക്രമിച്ചു..
നേതാക്കളല്ല.. പാര്‍ട്ടിയാണ് വലുത്. ജയ് മുസ്ലിം ലീഗ്. എന്നും എപ്പോഴും ലീഗില്‍ മാത്രം ഇപ്പോഴുള്ള നേതാക്കളോടുള്ള ഇഷ്ടം കൊണ്ടല്ല ലീഗിനോടുള്ള മുഹബ്ബത്ത് കൊണ്ടാണ്…”നിങ്ങള്‍ mp സ്ഥാനം രാജിവെച്ചത് മുതല്‍ പാര്‍ട്ടിയുടെ ഗ്രാഫ് താഴോട്ടാണ്…
തെറ്റുകള്‍ പുനഃപരിശോധിക്കുക ഉന്നതാധികാര സമിതി പിരിച്ചുവിടുക പാര്‍ട്ടിയില്‍ ജനാധിപത്യം തിരികെ കൊണ്ടുവരുക…”സ്വാര്‍ത്ഥ താല്പ്പര്യമുള്ളവരെയല്ല മുസ്ലിം ലീഗിന് ആവശ്യം…
പലരുടെയും മനസ്സില്‍ താങ്കള്‍ ഇപ്പൊ ഒരു അധികാരമോഹി മാത്രമാണ്…
ഒരു നേതാവായി കാണാന്‍ പ്രയാസമുണ്ട്….”ഇനി മലപ്പുറം മുന്‍സിപ്പല്‍ ചെയര്മാന് സ്ഥാനം ഉണ്ട് ….അത് പോരളിയാ…പെര്‍ഫെക്ട് ഓകേയ്…’