ഓക്‌സിജന്റെ ദൗര്‍ലഭ്യം രാജ്യത്തെ കോവിഡ് ചികിത്സയില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഈ അവസരത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്.

‘എല്ലാവരും കൂടുതല്‍ കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നു, ടണ്‍ കണക്കിന് ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭിക്കുന്നു, പരിസ്ഥിതിയില്‍ നിന്ന് നമ്മള്‍ ചൂഷണം ചെയ്യുന്ന ഓക്സിജന് നമ്മള്‍ എങ്ങനെ നഷ്ടപരിഹാരം നല്‍കുന്നു? നമ്മള്‍ തെറ്റുകളില്‍ നിന്നും അവ ഉണ്ടാക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു’ കങ്കണ പറയുന്നു.ഗവണ്‍മെന്റുകള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ ഓക്സിജന്‍ പ്രഖ്യാപിക്കുന്നതിനൊപ്പം, പ്രകൃതിക്കും ആശ്വാസമേകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും, ഈ ഓക്സിജന്‍ ഉപയോഗിക്കുന്നവര്‍ പ്രകൃതിയില്‍ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും,കങ്കണ പറയുന്നു.