കോട്ടയം: പാലായില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്​ കേരള കോണ്‍ഗ്രസ്​ എം ചെയര്‍മാന്‍ ജോസ്​ കെ. മാണി. എന്നാല്‍ മാണി എന്തായാലും വിജയിക്കുമെന്ന്​ ഉറപ്പുണ്ടായിരുന്നു കെ.ടി.യു.സി.എം കോട്ടയം ജില്ലാ പ്രസിഡന്‍റ്​ പൗലോസ് കടമ്പംകുഴിക്ക്​. ആ ഉറപ്പിന്‍മേല്‍ അദ്ദേഹം സുഹൃത്തുമായി ബെറ്റ്​ വെക്കുകയും ചെയ്​തു. ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്നും അവര്‍ തോറ്റാല്‍ ത​െന്‍റ പാതി മീശ വടിക്കുമെന്നുമായിരുന്നു പൗലോസി​െന്‍റ ബെറ്റ്​. എന്നാല്‍, തെരഞ്ഞെടുപ്പ്​ ഫലം വന്നതോടെ ഇരുവരും പരാജയപ്പെടുകയും ചെയ്​തു. പറഞ്ഞ വാക്ക്​ പാലിച്ച്‌​ പൗലോസ്​ കടമ്പംകുഴി പാതി മീശ വടിക്കുകയും ചെയ്​തു.

‘ഇന്നലെ വന്ന തെരഞ്ഞെടുപ്പില്‍ എ​െന്‍റ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും എ​െന്‍റ നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെട്ടു. എ​െന്‍റ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തി​െന്‍റ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പാഠം ഉള്‍കൊണ്ട് കൊണ്ട് മുന്നോട്ട് വരും. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാവും.’ -പൗലോസ്​ കടമ്പംകുഴി പ്രതികരിച്ചു.

പാലയില്‍ 11,246 വോട്ടുകളുടെ ഞെട്ടിക്കുന്ന ഭൂരിപക്ഷമായിരുന്നു മാണി സി. കാപ്പന് ലഭിച്ചത്. കാപ്പന് ആകെ 67638 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജോസ് കെ മാണിക്ക്​ 52697 വോട്ടുകള്‍ മാത്രമാണ്​ ലഭിച്ചത്​.