ജര്‍മ്മനിയില്‍ മെയ് ദിന റാലിക്കിടെ കലാപം. സംഭവത്തില്‍ നൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരിയായ ബെര്‍ലിനില്‍ നടത്തിയ റാലിക്കിടെയാണ് സംഘര്‍ഷം.ബെര്‍ലിനില്‍ മെയ് ദിനത്തോട് അനുബന്ധിച്ച്‌ ഇരുപതോളം റാലികളാണ് പ്രഖ്യാപിച്ചിരുന്നത്.

കൂടുതല്‍ റാലികളും സമാധാന പരമായി പൂര്‍ത്തീകരിച്ചു. എന്നാല്‍ തീവ്ര ഇടത് അനുകൂലികളുടെ റാലിയാണ് സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നീങ്ങിയത്. ക്രൂസ്‌ബെര്‍ഗിന്റെ പ്രാന്തപ്രദേശത്ത് നടന്ന എണ്ണായിരത്തോളം പേര്‍ പങ്കെടുത്ത റാലിയാണ് അക്രമാസക്തമായത്.