മകന്‍ സിമ്പുവിന്റെ കൂടെയുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. അവനിലൂടെ മേഘ്ന തന്റെ ഭര്‍ത്താവിനെ കാണുന്നു. സിമ്പുവിന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അച്ഛന്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിനരികെ നില്‍ക്കുന്ന മകന്റെ ഒരു വിഡിയോയാണ് നടി മേഘ്ന പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ തൊട്ടുനോക്കുകയും അച്ഛനെ നോക്കി അവന്റെ ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുകയുമാണ് ജൂനിയര്‍ ചീരു. ‘ഞങ്ങളുുടെ അത്​ഭുതം, എന്നും എപ്പോഴും’ എന്നാണ് മേഘ്ന ഈ ഹൃദ്യയം കവരും വിഡിയോയ്ക്ക് താഴെ കുറിച്ചത്. കുഞ്ഞു ചീരുവിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് വിഡിേയായ്ക്ക് താഴെയുള്ള കമന്റ് ബോക്സില്‍.

ജൂനിയര്‍ ചീരു എന്ന സിമ്പയ്ക്ക് രണ്ട് മാസമുള്ളപ്പോള്‍ കോവിഡ് പോസിറ്റീവ് ആയപ്പോള്‍ താന്‍ ഏറെ പരിഭ്രാന്തിയിലായതുമൊക്കെ താരം സോഷ്യല്‍ മീഡിയിലൂടെ പറഞ്ഞിരുന്നു.
മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കേയാണ് ഭര്‍ത്താവ് ചീരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. ജീവിതത്തിലേറ്റ ആ തീരാ വേദനയിലും മേഘ്ന പിടിച്ചു നിന്നത് മകന്‍ മൂലമാണ്.

ജൂനിയര്‍ സിമ്പ എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ജൂനിയര്‍ ചീരുവിന് അഞ്ച് മാസം പൂര്‍ത്തിയായപ്പോഴും മകന് ആശംസകളുമായി ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 22 നാണ് ജൂനിയര്‍ ചീരുവിന്റെ പിറന്നാള്‍.